---
title: "യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍"
english_title: "The authorities issued a cautionary warning to motorists in view of the continued rain."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/55418/the-authorities-issued-a-cautionary-warning-to-motorists-in-view-of-the-continued-rain"
published_at: "2022-07-16T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2d6b5caacf_UAE.jpg"
keywords: []
---

# യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍

> **Lead Summary:** **അബുദാബി: **മഴ തുടരുന്ന പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിലെ മാറി വരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.

## Article Content

**അബുദാബി: **മഴ തുടരുന്ന പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിലെ മാറി വരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.

രാജ്യത്തുടനീളം മഴ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്ലൗഡ് സീഡിങ് എന്ന ഹാഷ്ടാഗ് ചേര്‍ത്താണ് അധികൃതര്‍ മുന്നറിയിപ്പ് ട്വീറ്റ് ചെയ്തത്.

അബുദാബിയിലെ മാലിഹ വാദി-അല്‍ ഹലോ റോഡില്‍ മഴ പെയ്തിരുന്നു. അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലും കനത്ത മഴ ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/55418/the-authorities-issued-a-cautionary-warning-to-motorists-in-view-of-the-continued-rain)