---
title: "കോഴിക്കോട് നരിക്കൂട്ടും ചാൽ സ്വദേശി യുവാവ്  മക്കയിൽ മരിച്ചു"
english_title: "A young man from Kozhikode Narikuttum Chal died in Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/558/a-young-man-from-kozhikode-narikuttum-chal-died-in-makkah"
published_at: "2021-09-30T16:54:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61559ed49045b_Untitled-7.jpg"
keywords: []
---

# കോഴിക്കോട് നരിക്കൂട്ടും ചാൽ സ്വദേശി യുവാവ്  മക്കയിൽ മരിച്ചു

> **Lead Summary:** **മക്ക : ** കുറ്റ്യാടി നരിക്കൂട്ടും ചാൽ സ്വദേശി യുവാവ് അജ്‌മൽ മക്കയിൽ മരിച്ചു. മക്ക നവാരിയയിൽ കഫ്തീരിയ ജോലിക്കാരനായ നരിക്കൂട്ടുംചാൽ കരിങ്ങാം വീട്ടിൽ മൊയ്‌തു മകൻ അജ്‌മൽ ആണ് മരിച്ചത്.

## Article Content

**മക്ക : ** കുറ്റ്യാടി നരിക്കൂട്ടും ചാൽ സ്വദേശി യുവാവ് അജ്‌മൽ മക്കയിൽ മരിച്ചു. മക്ക നവാരിയയിൽ കഫ്തീരിയ ജോലിക്കാരനായ നരിക്കൂട്ടുംചാൽ കരിങ്ങാം വീട്ടിൽ മൊയ്‌തു മകൻ അജ്‌മൽ ആണ് മരിച്ചത്.

ആസിയയാണ് ഉമ്മ. നാല് മക്കളിൽ മൂത്ത മകനാണ് അജ്‌മൽ .ഭാര്യയും രണ്ട് പെൺമക്കളും ഒരു ആൺ കുഞ്ഞും അടങ്ങുന്നതാണ് അജ്മലിന്റെ കുടുംബം . മക്കയിൽ ജോലി ചെയ്യുന്ന അജ്നാസ് സഹോദരനാണ് .

അഫീദ ,ഹൈജാസ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ ഒന്നര വർഷം മുമ്പ് സൗദിയിലേക്ക് പോയ അജ്‌മൽ തന്റെ ഇളയ മകനെ ആദ്യമായി കാണാനായി നാട്ടിൽ പോവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു മരണം. മൃതദേഹമിപ്പോൾ മക്കയിലെ ഹിറാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/558/a-young-man-from-kozhikode-narikuttum-chal-died-in-makkah)