---
title: "ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്"
english_title: "A house fire in Oman has been brought under control."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/55830/a-house-fire-in-oman-has-been-brought-under-control"
published_at: "2022-07-19T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d621d4f1c49_oman.jpg"
keywords: []
---

# ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

> **Lead Summary:** **മസ്‌കറ്റ്:** ഒമാനില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**മസ്‌കറ്റ്:** ഒമാനില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലാണ് തീപിടിത്തമുണ്ടായത്.

സോഹാര്‍ വിലായത്തിലെ അവ്താബ് ഏരിയയിലെ ഒരു വീട്ടിലാണ് തീ പടര്‍ന്നു പിടിച്ചത്. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/55830/a-house-fire-in-oman-has-been-brought-under-control)