---
title: "ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്"
english_title: "Attempt to smuggle drugs to Qatar; Caught by customs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/55872/attempt-to-smuggle-drugs-to-qatar-caught-by-customs"
published_at: "2022-07-19T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d64dcd3165a_drugs.jpg"
keywords: []
---

# ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്

> **Lead Summary:** **ദോഹ:** ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഷാബു പിടികൂടിയത്.

## Article Content

**ദോഹ:** ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഷാബു പിടികൂടിയത്.

ബാഗുകളുടെ ഷിപ്പ്മെന്റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 508 ഗ്രാം ഷാബുവാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/55872/attempt-to-smuggle-drugs-to-qatar-caught-by-customs)