പ്രവാസി മലയാളിയുടെ മൃതദേഹം ഒന്നരമാസത്തിന് ശേഷം നാട്ടിലേക്ക്

പ്രവാസി മലയാളിയുടെ മൃതദേഹം ഒന്നരമാസത്തിന് ശേഷം നാട്ടിലേക്ക്
Oct 16, 2021 10:31 PM | By Shalu Priya

റിയാദ് : സൗദിയിലെ ജോലിസ്ഥലത്തു ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഒന്നര മാസത്തിന് ശേഷം നാളെ നാട്ടിലെത്തും. റിയാദ് പ്രവിശ്യയില്‍ പെട്ട റഫിയ എന്ന സ്ഥലത്തു ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വദേശി പുളിക്കപ്പറമ്പില്‍ റോബി പൗലോസ് (48) അവിടെ ജോലിക്കിടയിലാണ് ഹൃദയസ്തംഭനം ഉണ്ടായി മരിച്ചത്.

കഴിഞ്ഞ മാസം ഒന്നാം തീയതിയായിരുന്നു മരണം. റിയാദിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിന് എതിരെ എന്തോ കേസ് ഉണ്ടായിരുന്നത് കൊണ്ട് നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നിയമനടപടി പൂര്‍ത്തീകരിക്കാന്‍ തടസം നേരിട്ടു.

റിയാദിലെ പ്രവര്‍ത്തകരുടെ ശ്രമഫലമായി ഈ നിയമതടസം ഒഴിവാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ വഴിയൊരുങ്ങുകയായിരുന്നു. ജോസഫ് - കത്രീന ദമ്പതികളുടെ മകനാണ്. ഷൈനി റോബിയാണ് ഭാര്യ. മക്കള്‍: ജെറിന്‍ റോബി, ആന്‍ മരിയ റോബി.

The body of an expatriate Keralite returned home after a month and a half

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories