---
title: "ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളി മരിച്ചു"
english_title: "Expatriate Malayali died in a fire at his workplace"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56229/expatriate-malayali-died-in-a-fire-at-his-workplace"
published_at: "2022-07-20T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d81f0c1cd6b_death.jpg"
keywords: []
---

# ജോലി സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപം സനാഇയിലെ സർവ്വീസ് സ്റ്റേഷനുകളിലൊന്നിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപം സനാഇയിലെ സർവ്വീസ് സ്റ്റേഷനുകളിലൊന്നിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

സംഭവ സമയത്ത് ഇവിടെ ഉറങ്ങിക്കിടന്ന തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട് ജോൺ (52) മരിച്ചത്. സർവ്വീസ് സ്റ്റേഷനിൽ അഗ്നിബാധയുണ്ടായ സമയത്ത്​അവിടെ 18 പേരുണ്ടായിരുന്നെന്നും റോബർട്ട് ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നും പറയപ്പെടുന്നു.

നല്ല ഉറക്കത്തിലായിരുന്ന റോബർട്ടിനെ വിളിച്ചുണർത്തിയിട്ടാണ് കൂടെയുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതത്രെ. ദീർഘകാലം സൗദിയിലുണ്ടായിരുന്ന റോബർട്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ റിയാദിൽ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56229/expatriate-malayali-died-in-a-fire-at-his-workplace)