---
title: "പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി"
english_title: "The body of a Malayali nurse who died after giving birth was buried in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56230/the-body-of-a-malayali-nurse-who-died-after-giving-birth-was-buried-in-saudi-arabia"
published_at: "2022-07-20T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d81d4c68fd5_Untitled-1.jpg"
keywords: []
---

# പ്രസവത്തെ തുടർന്ന് മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

> **Lead Summary:** **റിയാദ് : **പ്രസവത്തോടനുബന്ധിച്ചുണ്ടായ ശാരീരിക അസ്വാസ്ഥ്യം കാരണമായി സൗദി അറേബ്യയില്‍ മരിച്ച മലയാളി നഴ്‍സിന്റെ മൃതദേഹം ഖബറടക്കി.

## Article Content

**റിയാദ് : **പ്രസവത്തോടനുബന്ധിച്ചുണ്ടായ ശാരീരിക അസ്വാസ്ഥ്യം കാരണമായി സൗദി അറേബ്യയില്‍ മരിച്ച മലയാളി നഴ്‍സിന്റെ മൃതദേഹം ഖബറടക്കി.

ബുറൈദ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സുൽത്താൻ കാർഡിയാക് സെന്ററിൽ ജോലി ചെയ്തിരുന്ന കൊല്ലം പത്തനാപുരം മാലൂർ കോളജിന് സമീപം അനീഷാ മൻസിലിൽ നാസിമുദ്ദീന്റെ മകൾ അൻസി ഫാത്തിമയാണ് (31) മരിച്ചത്.

ഉനൈസ മുറൂജ് മഖ്‍ബറയിലാണ് മൃതദേഹം ഖബറടക്കിയത്. ഈ മാസം നാലിനാണ് ആൻസിയെ ആദ്യ പ്രസവത്തിനായി ബുറൈദ മാതൃശിശുകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

സിസേറിയന് വിധേയയാക്കിയ ഇവർക്ക് പിറ്റേദിവസം പനിയും ശ്വാസതടസ്സവും അനുഭവപ്പെടുകയും ഉനൈസ കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആൺകുഞ്ഞായിരുന്നു ഇവർക്ക്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഈ മാസം 10ന് മരണം സംഭവിച്ചു. ഭർത്താവ് സനിത് അബ്ദുൽ ഷുക്കൂർ സൗദിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56230/the-body-of-a-malayali-nurse-who-died-after-giving-birth-was-buried-in-saudi-arabia)