---
title: "സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു"
english_title: "A fire broke out in the warehouse of an electronic shop in Saudi Arabia; Expatriate Malayali died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56438/a-fire-broke-out-in-the-warehouse-of-an-electronic-shop-in-saudi-arabia-expatriate-malayali-died"
published_at: "2022-07-21T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d968e852451_death.jpg"
keywords: []
---

# സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് കാരക്കുറിശി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ നാസർ സ്രാമ്പിക്കൽ ആണ് മരിച്ചത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് കാരക്കുറിശി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ നാസർ സ്രാമ്പിക്കൽ ആണ് മരിച്ചത്.

വ്യാഴാഴ്ച പകലായിരുന്നു ഗോഡൗണിനിൽ തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് ഉടന്‍ തന്നെയെത്തി തീ കെടുത്തുകയായിരുന്നു.

മൃതദേഹം പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്ല - സൈനബ ദമ്പതികളുടെ മകനാണ് മരിച്ച നാസര്‍. ഭാര്യ - ഹാലിയത്ത് ബീവി. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56438/a-fire-broke-out-in-the-warehouse-of-an-electronic-shop-in-saudi-arabia-expatriate-malayali-died)