---
title: "പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു"
english_title: "Expatriate Malayali died at residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56526/expatriate-malayali-died-at-residence"
published_at: "2022-07-22T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da411da82d4_death.jpg"
keywords: []
---

# പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

> **Lead Summary:** **റിയാദ്:** പ്രവാസി മലയാളി സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 250 കിലോമീറ്റര്‍ അകലെ അൽ - ഗാത്തിലാണ് മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര സ്വദേശി പുല്ലിപറമ്പ് നമ്പലക്കണ്ടി അബ്ദുല്ല മരിച്ചത്.

## Article Content

**റിയാദ്:** പ്രവാസി മലയാളി സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് 250 കിലോമീറ്റര്‍ അകലെ അൽ - ഗാത്തിലാണ് മലപ്പുറം വള്ളിക്കുന്ന്‌ ചേലേമ്പ്ര സ്വദേശി പുല്ലിപറമ്പ് നമ്പലക്കണ്ടി അബ്ദുല്ല മരിച്ചത്.

ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. കുടുംബം സൗദിയിൽ ഒപ്പമുണ്ട്. പരതേനായ അലവിയാണ് പിതാവ്. മാതാവ്: കുഞ്ഞി പാത്തുമ്മ (പരേത). ഭാര്യ - സൗദ, മക്കൾ - മുർഷിദ് അലി ഖാൻ, അസ്‌കാൻ മുഹ്സിൻ അൻജൂം, ശഹല ഷെറിൻ.

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മരുമകന്‍ ശിഹാബിനെ സഹായിക്കാൻ അൽഗാത്ത് കെ.എം.സി.സി ഭാരവാഹികളായ നാസർ മണ്ണാര്‍ക്കാട്, ബാബു പാലക്കാട്, അയ്യൂബ് കാവനൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഇസ്ഹാഖ് താനൂർ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്. മൃതദേഹം അൽ - ഗാത്തിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56526/expatriate-malayali-died-at-residence)