---
title: "എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു"
english_title: "Air Arabia has launched additional Kozhikode-Abu Dhabi service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56662/air-arabia-has-launched-additional-kozhikode-abu-dhabi-service"
published_at: "2022-07-22T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dad2c445e96_air_arabia.jpg"
keywords: []
---

# എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു

> **Lead Summary:** **അബുദാബി :** എയര്‍ അറേബ്യയുടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള അധിക സര്‍വീസിന് തുടക്കമായി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

## Article Content

**അബുദാബി :** എയര്‍ അറേബ്യയുടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള അധിക സര്‍വീസിന് തുടക്കമായി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആഴ്ചയില്‍ എല്ലാ ദിവസവും നടത്തുന്ന സര്‍വീസുകള്‍ തുടരും. ഇതോടെ എയര്‍ അറേബ്യ കരിപ്പൂരില്‍ നിന്ന് നടത്തുന്ന സര്‍വീസുകളുടെ എണ്ണം 10 ആകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56662/air-arabia-has-launched-additional-kozhikode-abu-dhabi-service)