---
title: "ഒമാനില്‍ ബസപകടം; അഞ്ചു മരണം, 14 പേര്‍ക്ക് പരിക്ക്"
english_title: "Bus accident in Oman; Five dead, 14 injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56875/bus-accident-in-oman-five-dead-14-injured"
published_at: "2022-07-23T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dc103ab9e84_accident.jpg"
keywords: []
---

# ഒമാനില്‍ ബസപകടം; അഞ്ചു മരണം, 14 പേര്‍ക്ക് പരിക്ക്

> **Lead Summary:** **മസ്‌കറ്റ്: **ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലുണ്ടായ ബസപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

## Article Content

**മസ്‌കറ്റ്: **ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലുണ്ടായ ബസപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ അല്‍ ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖിലായിരുന്നു അപകടമുണ്ടായത്. 19 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56875/bus-accident-in-oman-five-dead-14-injured)