---
title: "സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത്; 1.4 കോടിയിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു"
english_title: "Drug Trafficking in Saudi Arabia; More than 1.4 crore intoxicating pills were seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/56879/drug-trafficking-in-saudi-arabia-more-than-14-crore-intoxicating-pills-were-seized"
published_at: "2022-07-23T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dc16c1955ab_Untitled-1.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത്; 1.4 കോടിയിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

വിദേശത്ത് നിന്ന് വന്ന കണ്ടെയ്‌നറില്‍ നിന്ന് 14,976,000 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. കോണ്‍ക്രീറ്റ് കട്ടകള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അധികൃതരുമായി സഹകരിച്ച് സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, ഷിപ്പ്‌മെന്റ് സ്വീകരിക്കാനെത്തിയയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/56879/drug-trafficking-in-saudi-arabia-more-than-14-crore-intoxicating-pills-were-seized)