---
title: "ഖത്തറില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു"
english_title: "32 tons of stale food items seized in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57170/32-tons-of-stale-food-items-seized-in-qatar"
published_at: "2022-07-25T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de5c731630d_QATAR.jpg"
keywords: []
---

# ഖത്തറില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

> **Lead Summary:** **ദോഹ:** ഖത്തറിലെ അല്‍ വക്‌റ മുന്‍സിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ബിര്‍കാത് അല്‍ അവാമീര്‍ മേഖലയില്‍ ഒമ്പത് ഭക്ഷ്യ ഔട്ട്‌ലറ്റുകളിലായാണ് പരിശോധന നടത്തിയത്.

## Article Content

**ദോഹ:** ഖത്തറിലെ അല്‍ വക്‌റ മുന്‍സിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ബിര്‍കാത് അല്‍ അവാമീര്‍ മേഖലയില്‍ ഒമ്പത് ഭക്ഷ്യ ഔട്ട്‌ലറ്റുകളിലായാണ് പരിശോധന നടത്തിയത്.

ഈ ഔട്ട്‌ലറ്റുകളിലൊന്ന് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മുന്‍സിപ്പാലിറ്റിയുടെ ആരോഗ്യ, പൊതുശുചീകരണ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57170/32-tons-of-stale-food-items-seized-in-qatar)