മക്ക ഹറം പള്ളിയിൽ വിശ്വാസികളെ പൂർണതോതിൽ അനുവദിച്ചു തുടങ്ങി

മക്ക ഹറം പള്ളിയിൽ വിശ്വാസികളെ  പൂർണതോതിൽ അനുവദിച്ചു തുടങ്ങി
Oct 17, 2021 08:09 PM | By Shalu Priya

മക്ക : മക്കയിലെ ഹറം പള്ളി ഇന്ന് (ഞായർ) വിശ്വാസികളെ പൂർണ ശേഷിയിൽ അനുവദിച്ചു തുടങ്ങി. കോവിഡ്19 ആരംഭിച്ചതിനുശേഷം ആദ്യമായി ആരാധകർ അടുത്തടുത്ത് നിന്ന് പ്രാർഥിച്ചു.

പള്ളിയിലും പരിസരത്തും ആളുകൾ സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ച് പതിച്ചിരുന്ന അടയാളങ്ങൾ നീക്കം ചെയ്തു. മുൻകരുതൽ നടപടികൾ ലഘൂകരിക്കാനും തീർഥാടകരെയും സന്ദർശകരെയും പള്ളിയിലേയ്ക്ക് പൂർണ ശേഷിയിൽ അനുവദിക്കാനുമുള്ള തീരുമാനത്തിന് അനുസൃതമായാണ് ഇതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി റിപോർട്ട് ചെയ്തു.

ഇന്ന് ഒട്ടേറെ പേർ പള്ളിയിലെത്തിയിരുന്നു. പള്ളിയിലെത്തുന്നവർ പ്രതിരോധ കുത്തിവയ്പ് (വാക്സീൻ) എടുത്തിരിക്കണമെന്നും പള്ളി പരിസരത്ത് മാസ്ക് ധരിക്കുന്നത് തുടരണമെന്നും അധികൃതർ പറഞ്ഞു.

ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങും

വാക്സിനേഷൻ രണ്ടു ഡോസും കഴിഞ്ഞ വിദേശികളായ ഉംറ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങുമെന്ന് സൗദി ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.സാധാരണഗതിയിൽ ലോകത്തെങ്ങുനിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഉംറ നിര്‍വഹിക്കാനെത്തുന്നത്.ജൂലൈയിൽ സൗദിയിലെ 60,000 പേരെ മാത്രമേ ഹജിന് അനുവദിച്ചിട്ടുള്ളൂ.

ടൂറിസ്റ്റുകൾക്ക് സ്വാഗതം; സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാം

രാജ്യത്ത് ഇന്ന് ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങും.വാക്സിനേഷൻ നടത്തിയ വിദേശ വിനോദ സഞ്ചാരികളെ ഓഗസ്റ്റ് 1 മുതൽ സ്വാഗതം ചെയ്തിരുന്നു.

എല്ലാ സ്റ്റേഡിയങ്ങളിലും മറ്റ് കായിക കേന്ദ്രങ്ങളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ വാക്സിനേഷൻ പൂർണമായും നടത്തിയ കായിക പ്രേമികളെ ഇന്നു മുതൽ അനുവദിക്കുമെന്നും തുറസ്സായ സ്ഥലങ്ങളിൽ മാസ്കുകൾ ഇനി നിർബന്ധമല്ലെന്നും അറിയിച്ചു. സൗദിയിൽ ആകെ 5,47,000 കൊറോണ വൈറസ് കേസുകളും 8,760 മരണങ്ങളും റിപോർട്ട് ചെയ്തിട്ടുണ്ട്.

The Makkah Haram Mosque began to allow believers in full force

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories