---
title: "കുഴഞ്ഞുവീണു മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of the expatriate Malayali, who died after collapsing, arrived home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57275/the-body-of-the-expatriate-malayali-who-died-after-collapsing-arrived-home"
published_at: "2022-07-25T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ded1d84dd5d_DEATH.jpg"
keywords: []
---

# കുഴഞ്ഞുവീണു മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്: **ജോലിക്കിടെ കുഴഞ്ഞുവീണു മരണപ്പെട്ട കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

## Article Content

**റിയാദ്: **ജോലിക്കിടെ കുഴഞ്ഞുവീണു മരണപ്പെട്ട കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

റിയാദ് ന്യൂ സനയ്യയില്‍ അല്‍ മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഹെല്‍പ്പറായി ജോലിചെയ്തു വരികയായിരുന്ന അജയന്‍. പെരുന്നാള്‍ അവധി ദിനത്തില്‍ രാത്രികാല താല്‍ക്കാലിക സെക്യൂരിറ്റി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു മരണം സംഭവിക്കുകയായിരുന്നു.

മൃതശരീരം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ജീവകാരുണ്ണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്ണ്യ വിഭാഗവും നേതൃത്വം നല്‍കി. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹത്തോടൊപ്പം മകന്‍ അജേഷ് അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57275/the-body-of-the-expatriate-malayali-who-died-after-collapsing-arrived-home)