---
title: "കുവൈത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ ലാബ് പൂട്ടിച്ചു"
english_title: "Kuwait shuts down medical lab operating without license"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57339/kuwait-shuts-down-medical-lab-operating-without-license"
published_at: "2022-07-26T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df8438db7c6_closed.jpg"
keywords: []
---

# കുവൈത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ ലാബ് പൂട്ടിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ കാലഹരണപ്പെട്ട ലൈസന്‍സുമായി പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ലബോറട്ടറി പൂട്ടിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് ലൈസന്‍സിംഗ് വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഇന്‍സ്പെക്ഷന്‍ കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് സിവില്‍ മെഡിക്കല്‍ സര്‍വ്വീസസ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ കാലഹരണപ്പെട്ട ലൈസന്‍സുമായി പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ലബോറട്ടറി പൂട്ടിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് ലൈസന്‍സിംഗ് വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഇന്‍സ്പെക്ഷന്‍ കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് സിവില്‍ മെഡിക്കല്‍ സര്‍വ്വീസസ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു.

ലൈസന്‍സില്ലാത്തയാളായിരുന്നു ഇവിടെ ലബോറട്ടറി ടെക്നീഷ്യന്‍റെ ജോലി ചെയ്തിരുന്നത്. ഇതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് ലാബ് അടച്ചുപൂട്ടിയത്.

നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്ന് ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു.

പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അല്‍ നജ്ജാര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57339/kuwait-shuts-down-medical-lab-operating-without-license)