---
title: "സൗദിയില്‍ എട്ട് ടണ്ണിലേറെ പഴകിയ ഇറച്ചിയും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു"
english_title: "More than eight tons of stale meat and food items were seized in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57341/more-than-eight-tons-of-stale-meat-and-food-items-were-seized-in-saudi-arabia"
published_at: "2022-07-26T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df853d78035_makka.jpg"
keywords: []
---

# സൗദിയില്‍ എട്ട് ടണ്ണിലേറെ പഴകിയ ഇറച്ചിയും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു

> **Lead Summary:** **മക്ക: **സൗദി അറേബ്യയിലെ മക്കയില്‍ 8.5 ടണ്‍ പഴകിയ മാംസ്യവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. മക്ക മുന്‍സിപ്പാലിറ്റി നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.

## Article Content

**മക്ക: **സൗദി അറേബ്യയിലെ മക്കയില്‍ 8.5 ടണ്‍ പഴകിയ മാംസ്യവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. മക്ക മുന്‍സിപ്പാലിറ്റി നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.

പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 41 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഫുഡ് ഔട്ട്‌ലറ്റുകള്‍, കേറ്ററിങ് കിച്ചണുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഇവയില്‍പ്പെടും.

4.5 ടണ്‍ പഴകിയ മാംസ്യമാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ 4 ടണ്‍ പച്ചക്കറികളും മറ്റ് പഴകിയ ഭക്ഷ്യവസ്തുക്കളും പിടികൂടി. കിച്ചണുകള്‍, അറവുശാലകള്‍, ഭക്ഷ്യ സ്റ്റോറുകള്‍, സംഭരണശാലകള്‍ എന്നിവ ഉള്‍പ്പെടെ 21 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57341/more-than-eight-tons-of-stale-meat-and-food-items-were-seized-in-saudi-arabia)