---
title: "നിയന്ത്രണമുള്ള ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍"
english_title: "A young man who brought controlled pills was arrested at the airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57487/a-young-man-who-brought-controlled-pills-was-arrested-at-the-airport"
published_at: "2022-07-26T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e00101b2cec_medicine.jpg"
keywords: []
---

# നിയന്ത്രണമുള്ള ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ നിയന്ത്രണമുള്ള ലഹരി ഗുളികകളുമായെത്തിയ യുവാവ് അറസ്റ്റിലായി. മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതരാണ് ഗുളികകള്‍ പിടികൂടിയത്.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ നിയന്ത്രണമുള്ള ലഹരി ഗുളികകളുമായെത്തിയ യുവാവ് അറസ്റ്റിലായി. മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതരാണ് ഗുളികകള്‍ പിടികൂടിയത്.

ലഗേജിനുള്ളില്‍ നിന്ന് ലഹരി ഗുളികകളുടെ വന്‍ശേഖരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലഹരി ഗുളികകളായ ട്രമഡോള്‍ (Tramadol) , ലാബ്രിക്സ് (Labrix), പ്രസോലാം (Prazolam) എന്നിവയാണ് ബാഗേജിലുണ്ടായിരുന്നത്.

ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും മസ്കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57487/a-young-man-who-brought-controlled-pills-was-arrested-at-the-airport)