---
title: "ദുബൈയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമമെന്ന് സിവില്‍ ഡിഫന്‍സ്"
english_title: "Fire breaks out in warehouse in Dubai; Civil Defense said that it is an attempt to bring it under control"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57517/fire-breaks-out-in-warehouse-in-dubai-civil-defense-said-that-it-is-an-attempt-to-bring-it-under-control"
published_at: "2022-07-26T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0202d272df_fire.jpg"
keywords: []
---

# ദുബൈയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമമെന്ന് സിവില്‍ ഡിഫന്‍സ്

> **Lead Summary:** **ദുബൈ : **ദുബൈയിലെ വെയര്‍ഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമം തുടരുന്നു. റാല്‍ അല്‍ ഖോര്‍ - 2ല്‍ പ്രവര്‍ത്തിക്കുന്ന ടിമ്പര്‍ ഗോഡൗണിലാണ് സംഭവമെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്‍തു.

## Article Content

**ദുബൈ : **ദുബൈയിലെ വെയര്‍ഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമം തുടരുന്നു. റാല്‍ അല്‍ ഖോര്‍ - 2ല്‍ പ്രവര്‍ത്തിക്കുന്ന ടിമ്പര്‍ ഗോഡൗണിലാണ് സംഭവമെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്‍തു.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചില സാധനങ്ങള്‍ വേഗത്തില്‍ തീപിടിക്കുന്ന സ്വഭാവത്തിലുള്ളവയായിരുന്നതിനാല്‍ പ്രദേശത്ത് കനത്ത പുക നിറഞ്ഞതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57517/fire-breaks-out-in-warehouse-in-dubai-civil-defense-said-that-it-is-an-attempt-to-bring-it-under-control)