---
title: "ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കോടി രൂപയുടെ സമ്മാനം"
english_title: "Rs 1 crore prize for indian expat through big ticket"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/576/rs-1-crore-prize-for-indian-expat-through-big-ticket"
published_at: "2021-09-30T19:47:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155c6f528254_indian nri.jpg"
keywords: []
---

# ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കോടി രൂപയുടെ സമ്മാനം

> **Lead Summary:** **അബുദാബി: **ബിഗ് ടിക്കറ്റ് ലിവ് ഫോര്‍ ഫ്രീ ബൊണാന്‍സ ക്യാമ്പയിന്‍ വഴി വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നതിനായി 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമ. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഏറ്റവും വലിയ ഓഫര്‍ പ്രഖ്യാപിച്ചത്.

## Article Content

**അബുദാബി: **ബിഗ് ടിക്കറ്റ് ലിവ് ഫോര്‍ ഫ്രീ ബൊണാന്‍സ ക്യാമ്പയിന്‍ വഴി വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നതിനായി 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമ. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഏറ്റവും വലിയ ഓഫര്‍ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നിതനായി അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്നതായിരുന്നു ഓഫര്‍. വിജയിയായ വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഷബീറിനെ വിളിച്ചപ്പോള്‍ ആദ്യം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.

ഇത് സത്യമാണോയെന്ന് അറിയാനായി ഷബീര്‍ സുഹൃത്തിനെ വിളിച്ചു. വിജയിച്ച വിവരം സുഹൃത്ത് പറഞ്ഞപ്പോള്‍ ഷബീറിന് സന്തോഷം അടക്കാനായില്ല. ഇന്ത്യക്കാരനായ ഷബീര്‍ സൗദി അറേബ്യയില്‍ താമസിച്ചുവരികയാണ്. നാട്ടില്‍ അവധിക്ക് പോയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ഇതിനിടെയാണ് സന്തോഷ വാര്‍ത്ത തേടിയെത്തിത്. ഏകദേശം രണ്ടുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ഷബീര്‍ സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വാങ്ങിയത്. ഷബീറിനൊപ്പം ടിക്കറ്റ് വാങ്ങിയ സഹപ്രവര്‍ത്തകരില്‍ ചിലരെയും ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചിരുന്നു.

കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഈ പണം അതൊക്കെ പരിഹരിക്കാന്‍ ഉപയോഗിക്കുമെന്നും വിജയിയായ ഒരാള്‍ പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക മാറ്റിവെക്കുമെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ബിഗ് ടിക്കറ്റിന്റെ സുതാര്യത ഇഷ്ടമാണെന്നും ഇതില്‍ പങ്കെടുക്കുന്ന ആര്‍ക്കും വിജയിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കോടി ദിര്‍ഹം ഒന്നാം സമ്മാനവും മറ്റ് ക്യാഷ് പ്രൈസുകളും ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ ഒക്ടോബര്‍ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പ് കാണുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റിലൂടെ ഇനി ഷബീറിനും സഹപ്രവര്‍ത്തകര്‍ക്കും കുറേ നാളത്തേക്ക് ബില്ലുകളെപ്പറ്റി ഓര്‍ത്ത് വിഷമിക്കേണ്ടി വരില്ല.

നിരവധി സര്‍പ്രൈസ് സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്ക് നിങ്ങള്‍ ടിക്കറ്റുകള്‍ വാങ്ങിയില്ലേ? ഇനി എന്തിന് കാത്തിരിക്കണം? നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ബിഗ് 10 മില്യന്‍ 232-ാം സീരിസിലെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള അവസാന ദിവസം സെപ്തംബര്‍ 30 ആണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/576/rs-1-crore-prize-for-indian-expat-through-big-ticket)