ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മൂന്ന് കോടിയുടെ ഉപകരണം മോഷ്‍ടിച്ച് വിറ്റ ശേഷം രാജ്യം വിട്ടു

ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മൂന്ന് കോടിയുടെ ഉപകരണം മോഷ്‍ടിച്ച് വിറ്റ ശേഷം രാജ്യം വിട്ടു
Oct 18, 2021 10:30 AM | By Shalu Priya

ദുബായ് : ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഉപകരണം മോഷ്‍ടിച്ച് വിറ്റ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ. മോഷണത്തിന് ശേഷം രാജ്യം വിട്ട ഇരുവര്‍ക്കും ഇവരുടെ അസാന്നിദ്ധ്യത്തിലാണ് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

15.6 ലക്ഷം ദിര്‍ഹം (മൂന്ന് കോടിയിലധികം രൂപ) വില വരുന്ന കെട്ടിട നിര്‍മാണ ഉപകരണമാണ് ഇവര്‍ മോഷ്‍ടിച്ച് വിറ്റത്. ജബല്‍ അലി ഏരിയയിലെ ഒരു സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്‍തിരുന്നത്. മോഷണം നടത്തിയ ശേഷം രാജ്യം വിടുകയും ചെയ്‍തു.

സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലി ചെയ്‍തിരുന്ന പ്രതികളെ അവരുടെ സ്ഥലങ്ങളില്‍ കാണാനില്ലെന്നും ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് തങ്ങളെ അറിയിച്ചതെന്ന് കേസിലെ സാക്ഷി കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഉപകരണം കാണാതായെന്ന് മനസിലായത്.

പത്ത് ദിവസം മുമ്പെങ്കിലും മോഷണം നടന്നതായാണ് മനസിലായതെന്നും ഉപകരണം മറ്റൊരാള്‍ക്ക് വിറ്റുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡുമാരിലൊരാള്‍ പ്രതികളിലൊരാളെ വാട്സ്ആപില്‍ ബന്ധപ്പെട്ടപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു.

ഉപകരണം മോഷ്‍ടിച്ച് തങ്ങള്‍ പണം കൈക്കലാക്കിയെന്ന് ഇയാള്‍ സമ്മതിച്ചു. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരാളെക്കുറിച്ചുള്ള വിവരവും ഇയാള്‍ നല്‍കി. ഇയാളെ പിന്നീട് ദുബായ് പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളുടെ സഹായത്തോടെയായിരുന്നു പ്രതികള്‍ ഉപകരണം കടത്തിയത്.

left the country after stealing and selling equipment worth Rs 3 crore

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories