---
title: "ബാഗുകള്‍ക്കിടയിലൊളിപ്പിച്ച് ലഹരി ഗുളികകള്‍ കടത്തി; പിടികൂടി കസ്റ്റംസ്"
english_title: "Narcotic pills were smuggled among the bags; Caught by customs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57887/narcotic-pills-were-smuggled-among-the-bags-caught-by-customs"
published_at: "2022-07-28T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2920a45b61_gold.jpg"
keywords: []
---

# ബാഗുകള്‍ക്കിടയിലൊളിപ്പിച്ച് ലഹരി ഗുളികകള്‍ കടത്തി; പിടികൂടി കസ്റ്റംസ്

> **Lead Summary:** **ദോഹ: **ഖത്തറില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസ് വിഭാഗത്തിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് അധികൃതരാണ് ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയത്.

## Article Content

**ദോഹ: **ഖത്തറില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസ് വിഭാഗത്തിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് അധികൃതരാണ് ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയത്.

സ്ത്രീകള്‍ക്കായുള്ള ബാഗുകളും മറ്റും കൊണ്ടുവന്ന ഷിപ്പ്‌മെന്റിനുള്ളിലൊളിപ്പിച്ചാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കടത്തിയത്. പിടിച്ചെടുത്ത ലഹരി ഗുളികകളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

887 ലഹരി ഗുളികകളാണ് കണ്ടെത്തിയത്. അടിയന്തര നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57887/narcotic-pills-were-smuggled-among-the-bags-caught-by-customs)