---
title: "ഒമാനില്‍ വെള്ളം നിറഞ്ഞ വാദിയിലൂടെ വാഹനമോടിച്ച നാലുപേര്‍ അറസ്റ്റില്‍"
english_title: "Four people were arrested for driving through a water-filled wadi in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57915/four-people-were-arrested-for-driving-through-a-water-filled-wadi-in-oman"
published_at: "2022-07-28T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2af7531dcb_vaadhi.jpg"
keywords: []
---

# ഒമാനില്‍ വെള്ളം നിറഞ്ഞ വാദിയിലൂടെ വാഹനമോടിച്ച നാലുപേര്‍ അറസ്റ്റില്‍

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ വെള്ളം നിറഞ്ഞ വാദിയിലേക്ക് മനഃപൂര്‍വ്വം വാഹനമോടിച്ച നാലുപേര്‍ അറസ്റ്റില്‍. വെള്ളം നിറഞ്ഞ വാദി ബനി ഗാഫിറിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ച നാല് പൗരന്മാരാണ് അറസ്റ്റിലായത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ വെള്ളം നിറഞ്ഞ വാദിയിലേക്ക് മനഃപൂര്‍വ്വം വാഹനമോടിച്ച നാലുപേര്‍ അറസ്റ്റില്‍. വെള്ളം നിറഞ്ഞ വാദി ബനി ഗാഫിറിലൂടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ച നാല് പൗരന്മാരാണ് അറസ്റ്റിലായത്.

ഇതിന്റെ വീഡിയോ റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. തെക്കന്‍ അല്‍ ബത്തിനാ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡ് ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.

ബുധനാഴ്ച ജിസിസിയില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. മഴയിലും വെള്ളക്കെട്ടിലും കുടുങ്ങിയ താമസക്കാരെ രക്ഷിക്കാന്‍ ഒമാനില്‍ നിരവധി രക്ഷാപ്രവര്‍ത്തന ദൗത്യങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57915/four-people-were-arrested-for-driving-through-a-water-filled-wadi-in-oman)