---
title: "ഒമാനില്‍ യുവാവ് ഡാമില്‍ മുങ്ങി മരിച്ചു"
english_title: "A young man drowned in a dam in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57956/a-young-man-drowned-in-a-dam-in-oman"
published_at: "2022-07-29T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e33ab480707_death.jpg"
keywords: []
---

# ഒമാനില്‍ യുവാവ് ഡാമില്‍ മുങ്ങി മരിച്ചു

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ ഹാജര്‍ ഡാമില്‍ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ ഹാജര്‍ ഡാമില്‍ മുങ്ങി യുവാവ് മരിച്ചു. 20കാരനായ പൗരനാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു.

ഡാമില്‍ യുവാവ് മുങ്ങിയതായി വിവരം ലഭിച്ച ഉടനെ അല്‍ ദാഹിറാ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി.

യുവാവിനെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57956/a-young-man-drowned-in-a-dam-in-oman)