---
title: "മന്ത്രവാദ സാമഗ്രികളുമായെത്തിയ യാത്രക്കാരന്‍ ദുബൈ വിമാനത്താവളത്തില്‍ പിടിയില്‍"
english_title: "Passenger who came with witchcraft materials arrested at Dubai airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/57980/passenger-who-came-with-witchcraft-materials-arrested-at-dubai-airport"
published_at: "2022-07-29T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e35a700b265_Untitled-1.jpg"
keywords: []
---

# മന്ത്രവാദ സാമഗ്രികളുമായെത്തിയ യാത്രക്കാരന്‍ ദുബൈ വിമാനത്താവളത്തില്‍ പിടിയില്‍

> **Lead Summary:** **ദുബൈ : **മന്ത്രവാദത്തിനും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന സാമഗ്രികളുമായി ദുബൈയില്‍ എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കന്‍ വംശജനാണ് പിടിയിലായത്.

## Article Content

**ദുബൈ : **മന്ത്രവാദത്തിനും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന സാമഗ്രികളുമായി ദുബൈയില്‍ എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കന്‍ വംശജനാണ് പിടിയിലായത്.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ദുബൈ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചരടുകളും മറ്റും കണ്ടെത്തിയത്. ഇയാളുടെ വയറ്റില്‍ കെട്ടിവെച്ച നിലയിലായിരുന്നു ഇവ.

സംശയാസ്പദമായ രീതിയില്‍ ഇയാളുടെ വയര്‍ വീര്‍ത്ത നിലയില്‍ കണ്ടതോടെ മയക്കുമരുന്ന് ആയിരിക്കുമെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചരടുകളും മറ്റും കണ്ടെത്തിയതെന്ന് ടെര്‍മിനല്‍ വണ്ണിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ഖാലിദ് അഹമ്മദ് പറഞ്ഞു.

യുഎഇ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 316 പ്രകാരം രാജ്യത്ത് മന്ത്രവാദം നടത്തുന്നതും അതിനുള്ള സാമഗ്രികള്‍ രാജ്യത്തേക്ക് കടത്തുന്നതും തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/57980/passenger-who-came-with-witchcraft-materials-arrested-at-dubai-airport)