കോവിഡ് ഭീതിയൊഴിയുന്നു; കുവൈത്തിൽ കൂടുതൽ ഇളവുകൾക്കു സാധ്യത

കോവിഡ് ഭീതിയൊഴിയുന്നു; കുവൈത്തിൽ കൂടുതൽ ഇളവുകൾക്കു സാധ്യത
Oct 18, 2021 02:42 PM | By Shalu Priya

കുവൈത്ത് സിറ്റി : ജീവിതം സാധാരണ നിലയിലേക്ക് മാറിയ സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത. പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം ഇല്ല എന്നതുൾപ്പെടെയുള്ള തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

സ്കൂളുകൾ തുറന്നത് ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങൾ നടപ്പാക്കി. വിവാഹ മണ്ഡപങ്ങളുടെ പ്രവർത്തനം, പൊതു ഇടങ്ങളിലെ ആൾക്കൂട്ടം, പള്ളികളിലെ പ്രാർഥന എന്നിങ്ങനെ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ കൂടി ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നാണ് സൂചന.

കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും തീരുമാനം. രാജ്യത്ത് കോവിഡ് ബാധിതരുടെയും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം വളരെ കുറഞ്ഞു.

കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണവും കുറച്ചു. അതിനിടെ കാലാവസ്ഥാ മാറ്റം പരിഗണിച്ച് മുൻ‌കരുതൽ പരിശോധനയ്ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണമേറിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് നടത്താൻ ആരോഗ്യകേന്ദ്രങ്ങളിൽ തിരക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾക്കായി ആരോഗ്യമന്ത്രാലയം രാജ്യത്ത് 58 കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിസംബർ അവസാനം വരെ ഈ സൗകര്യം ലഭ്യമാകും.

covid panics; Possibility of further concessions in Kuwait

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories