---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A native of Kozhikode died in Riyadh due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58519/a-native-of-kozhikode-died-in-riyadh-due-to-a-heart-attack"
published_at: "2022-07-31T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e648f957c72_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. കാപ്പാട്, കാച്ചിലോടി സ്വദേശി അബൂബക്കർ ആണ് റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിൽ മരിച്ചത്.

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു. കാപ്പാട്, കാച്ചിലോടി സ്വദേശി അബൂബക്കർ ആണ് റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിൽ മരിച്ചത്.

പരേതരായ മൊയ്തീൻ കോയയുടെയും റുഖിയയുടെയും മകനാണ്. ഭാര്യ - സൗദാബി. റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ കിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58519/a-native-of-kozhikode-died-in-riyadh-due-to-a-heart-attack)