---
title: "ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു"
english_title: "Two expatriates died in a landslide in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58521/two-expatriates-died-in-a-landslide-in-oman"
published_at: "2022-07-31T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e64a0e7bfba_oman.jpg"
keywords: []
---

# ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിരുന്നു സംഭവം.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിരുന്നു സംഭവം.

ഒരു കമ്പനിയുടെ വര്‍ക്കിങ് സൈറ്റിലാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58521/two-expatriates-died-in-a-landslide-in-oman)