---
title: "യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു"
english_title: "Fuel prices announced in UAE for the month of August"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58631/fuel-prices-announced-in-uae-for-the-month-of-august"
published_at: "2022-08-01T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e747e71e235_Untitled-1.jpg"
keywords: []
---

# യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി : **യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഫ്യൂവല്‍ പ്രൈസ് കമ്മിറ്റി പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്.

## Article Content

**അബുദാബി : **യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഫ്യൂവല്‍ പ്രൈസ് കമ്മിറ്റി പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎഇയില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ ഈ മാസം പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 4.03 ദിര്‍ഹമായിരിക്കും വില.

ജൂലൈയില്‍ ഇത് 4.63 ദിര്‍ഹമായിരുന്നു. സൂപ്പര്‍ 95 പെട്രോളിന് ഇന്നു മുതല്‍ 3.92 ദിര്‍ഹമായിരിക്കും. നേരത്തെ ഇത് 4.52 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 4.44 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഓഗസ്റ്റ് മാസത്തില്‍ 3.84 ദിര്‍ഹമായിരിക്കും വില.

ഡീസല്‍ വിലയിലും ഈ മാസം കുറവ് വന്നിട്ടുണ്ട്. ഇന്ന് മുതല്‍ 4.14 ദിര്‍ഹമായിരിക്കും ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നത്. ജൂലൈ മാസത്തില്‍ ഇത് 4.76 ദിര്‍ഹമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58631/fuel-prices-announced-in-uae-for-the-month-of-august)