---
title: "കുവൈത്തില്‍ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ നടപടി"
english_title: "Action against the person who recorded the video footage of the car accident in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58702/action-against-the-person-who-recorded-the-video-footage-of-the-car-accident-in-kuwait"
published_at: "2022-08-01T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e78acaccb17_accident.jpg"
keywords: []
---

# കുവൈത്തില്‍ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ നടപടി

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ വാഹനാപകടം നടന്ന സ്ഥലങ്ങളില്‍ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും മറ്റും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമപ്രകാരം കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ വാഹനാപകടം നടന്ന സ്ഥലങ്ങളില്‍ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും മറ്റും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമപ്രകാരം കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുന്നത് ആളുകളുടെ അന്തസിനും മൃതദേഹങ്ങളുടെ പവിത്രതയ്‍ക്കും എതിരായ പ്രവര്‍ത്തനമായി കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തേര്‍ഡ് റിങ് റോഡിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരാളെ ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചു.

രാജ്യത്തെ പ്രവാസികളും സ്വദേശികളും പൊതുമര്യാദകള്‍ പാലിക്കണമെന്നും ഇത്തരം വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കാതെ ആളുകളുടെ മാന്യതയെ ബഹുമാനിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58702/action-against-the-person-who-recorded-the-video-footage-of-the-car-accident-in-kuwait)