---
title: "യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി"
english_title: "A non-resident Malayali who was being treated for pneumonia died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58728/a-non-resident-malayali-who-was-being-treated-for-pneumonia-died"
published_at: "2022-08-01T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e79cae8de59_death.jpg"
keywords: []
---

# യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

> **Lead Summary:** **ദുബൈ: **ന്യുമോണിയ ബാധിതനായി യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് വെങ്കിടങ് സ്വദേശി വി.എം അബ്‍ദുറഹീം ആണ് മരിച്ചത്.

## Article Content

**ദുബൈ: **ന്യുമോണിയ ബാധിതനായി യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് വെങ്കിടങ് സ്വദേശി വി.എം അബ്‍ദുറഹീം ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 35 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ അദ്ദേഹം സഹോദരന്‍ മുഹമ്മദ് റാഷിദിനൊപ്പം ഹസ്സന്‍ അല്‍ ജനാഹി ടെക്നിക്കല്‍ സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു.

മകളുടെ നിക്കാഹിന് നാട്ടില്‍ പോയിരുന്ന അദ്ദേഹം രണ്ടാഴ്‍ച മുമ്പാണ് മടങ്ങിയെത്തിയത്. മര്‍ക്കസ് യുഎഇ അലുംനിയുടെ നാഷണല്‍ വൈസ് പ്രസിഡന്റും ദുബൈ മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.

പരേതനായ ആര്‍.കെ സുലൈമാന്‍ ഹാജിയുടെയും പാത്തുട്ടി ഹജ്ജമ്മയുടെയും മകനാണ്. ഭാര്യ - ഖൈറുന്നിസ. മക്കള്‍ - ഫാത്തിമ, ആയിഷ ഫര്‍ഹാന, ഫായിസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കണ്ണോത്ത് ജുമാ മസ്‍ജിദില്‍ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58728/a-non-resident-malayali-who-was-being-treated-for-pneumonia-died)