---
title: "സൗദിയില്‍ അഴിമതി നടത്തിയതിന് 78 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍"
english_title: "Various ministry officials arrested for corruption in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58817/various-ministry-officials-arrested-for-corruption-in-saudi-arabia"
published_at: "2022-08-01T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7e7cb87300_arrest.jpg"
keywords: []
---

# സൗദിയില്‍ അഴിമതി നടത്തിയതിന് 78 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ അഴിമതി നടത്തിയ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടിയില്‍. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളിലേര്‍പ്പെട്ട 78 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസഹ' അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ അഴിമതി നടത്തിയ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടിയില്‍. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളിലേര്‍പ്പെട്ട 78 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസഹ' അറിയിച്ചു.

പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവനനിര്‍മാണം എന്നീ ആറ് മന്ത്രാലയങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടു. ഇതിന് പുറമെ 116 പേരെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കൈക്കൂലി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഭരണപരമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ളവ സാമ്പത്തിക കുറ്റകൃത്യവുമായാണ് കണക്കാക്കുന്നതെന്ന് 'നസഹ' വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് നിരീക്ഷണങ്ങളില്‍ കണ്ടെത്തിയത്.

യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

**

ദുബൈ: **ന്യുമോണിയ ബാധിതനായി യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് വെങ്കിടങ് സ്വദേശി വി.എം അബ്‍ദുറഹീം (51) ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 35 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ അദ്ദേഹം സഹോദരന്‍ മുഹമ്മദ് റാഷിദിനൊപ്പം ഹസ്സന്‍ അല്‍ ജനാഹി ടെക്നിക്കല്‍ സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു.

മകളുടെ നിക്കാഹിന് നാട്ടില്‍ പോയിരുന്ന അദ്ദേഹം രണ്ടാഴ്‍ച മുമ്പാണ് മടങ്ങിയെത്തിയത്. മര്‍ക്കസ് യുഎഇ അലുംനിയുടെ നാഷണല്‍ വൈസ് പ്രസിഡന്റും ദുബൈ മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.

പരേതനായ ആര്‍.കെ സുലൈമാന്‍ ഹാജിയുടെയും പാത്തുട്ടി ഹജ്ജമ്മയുടെയും മകനാണ്. ഭാര്യ - ഖൈറുന്നിസ. മക്കള്‍ - ഫാത്തിമ, ആയിഷ ഫര്‍ഹാന, ഫായിസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കണ്ണോത്ത് ജുമാ മസ്‍ജിദില്‍ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58817/various-ministry-officials-arrested-for-corruption-in-saudi-arabia)