---
title: "കുവൈത്തില്‍ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു"
english_title: "Two killed in vehicle fire accident in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58894/two-killed-in-vehicle-fire-accident-in-kuwait"
published_at: "2022-08-02T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8b01cd0337_car.jpg"
keywords: []
---

# കുവൈത്തില്‍ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ വാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിങ് ഫഹദ് ബ്രിഡ്ജില്‍, തേഡ് റിങ് റോഡിലേക്കുള്ള അല്‍ റവാദിന് മുമ്പിലായാണ് അപകടമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ വാഹനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിങ് ഫഹദ് ബ്രിഡ്ജില്‍, തേഡ് റിങ് റോഡിലേക്കുള്ള അല്‍ റവാദിന് മുമ്പിലായാണ് അപകടമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ നിന്ന് ഫയര്‍ സര്‍വീസ് വിഭാഗത്തിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗത്തിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചു.

അപകടത്തില്‍ ഒരു കുവൈത്തി പുരുഷനും ഒരു സ്വദേശി സ്ത്രീയുമാണ് മരിച്ചത്. സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ മരണപ്പെട്ടു

അല്‍ഐന്‍ : പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി യുഎഇയിലെ അല്‍ഐനില്‍ മരണപ്പെട്ടു. കാസര്‍കോട് നീലേശ്വരം തൈകടപ്പുറം സ്വദേശി അബ്ദുല്‍ കലാമിന്റെ മകള്‍ ആയിഷ (15) ആണ് നിര്യാതയായത്.

അല്‍ഐനിലെ തവാം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. മാതാവ്: ജസീറ കലാം. സഹോദരങ്ങള്‍: ഡോ. സജില കലാം, അബ്ദുല്ല കലാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച അല്‍ഐനില്‍ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58894/two-killed-in-vehicle-fire-accident-in-kuwait)