---
title: "മലയാളി ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ മരിച്ചു"
english_title: "A Malayali woman pilgrim who went to Hajj in a private group died in Mecca."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/58966/a-malayali-woman-pilgrim-who-went-to-hajj-in-a-private-group-died-in-mecca"
published_at: "2022-08-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8e19d93966_death.jpg"
keywords: []
---

# മലയാളി ഹജ്ജ് തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

> **Lead Summary:** **റിയാദ്:** സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ മലയാളി വനിതാതീര്‍ഥാടക മക്കയില്‍ നിര്യാതയായി. തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്.

## Article Content

**റിയാദ്:** സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ മലയാളി വനിതാതീര്‍ഥാടക മക്കയില്‍ നിര്യാതയായി. തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ഇവരെ അസുഖബാധയെ തുടര്‍ന്ന് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മരണവിവിരമറിഞ്ഞ് നാട്ടിലുള്ള ഭര്‍ത്താവ് മൂസക്കുട്ടി, മസ്‌കത്തിലുള്ള മകന്‍ അജാസ് എന്നിവര്‍ മക്കയില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മക്കള്‍: മുബീഷ്, നിബിത, അജാസ്. ചിട്ടോത്തയില്‍ ഉമറിന്റെയും താഹിറയുടെയും മകളാണ് മരിച്ച മെഹര്‍നിസ. ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പര്‍ മുഹമ്മദ് ഷമീം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിനുണ്ട്.

ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164% വര്‍ധന

ദോഹ: 2022ന്റെ ആദ്യ പകുതിയില്‍ ഹമദ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164 ശതമാനത്തിന്റെ വര്‍ധന. 15,571,432 യാത്രക്കാരാണ് ഈ കാലയളവില്‍ വിമാനത്താവളത്തിലൂടെ കടന്നു പോയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2021ല്‍ ഇതേ കാലയളവില്‍ 5,895,090 യാത്രക്കാരായിരുന്നു ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. വിമാനങ്ങളുടെ വന്നുപോകുന്നതിലും 2022ല്‍ 33.2 ശതമാനം വര്‍ധനവുണ്ടായി.

2022 ആദ്യ പകുതിയില്‍ 100,594 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തില്‍ വന്നുപോയത്. 2021ല്‍ ഇത് 75,533 ആയിരുന്നു. എന്നാല്‍ ചരക്കു വിമാനങ്ങളുടെ എണ്ണത്തില്‍ ആദ്യ ആറു മാസത്തിനിടെ 9.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു തുടങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/58966/a-malayali-woman-pilgrim-who-went-to-hajj-in-a-private-group-died-in-mecca)