---
title: "ഒമാനില്‍ നാല് വിദേശ ബോട്ടുകള്‍ പിടിയില്‍"
english_title: "Four foreign boats seized in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/5900/four-foreign-boats-seized-in-oman"
published_at: "2021-10-18T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d96129b5f2_.jpg"
keywords: []
---

# ഒമാനില്‍ നാല് വിദേശ ബോട്ടുകള്‍ പിടിയില്‍

> **Lead Summary:** **മസ്‌കറ്റ്**: ഒമാനിലെ വടക്കന്‍ ബാത്തിനായില്‍ നാല് വിദേശ ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. വടക്കന്‍ ബാത്തിനയിലെ വിവിധ മേഖലകളിലെ സമുദ്ര മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് പൊലീസിന്റെ പിടിയിലായത്.

## Article Content

**മസ്‌കറ്റ്**: ഒമാനിലെ വടക്കന്‍ ബാത്തിനായില്‍ നാല് വിദേശ ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. വടക്കന്‍ ബാത്തിനയിലെ വിവിധ മേഖലകളിലെ സമുദ്ര മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് പൊലീസിന്റെ പിടിയിലായത്.

നാല് ബോട്ടുകളിലായി എത്തിയ 29 പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

രാജ്യത്തേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/5900/four-foreign-boats-seized-in-oman)