---
title: "ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു"
english_title: "Ashura holidays announced in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59084/ashura-holidays-announced-in-bahrain"
published_at: "2022-08-02T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9526ab64c6_Untitled-1.jpg"
keywords: []
---

# ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **മനാമ : **ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ട്, ഒന്‍പത് (തിങ്കള്‍, ചൊവ്വ) തീയ്യതികളിലായിരിക്കും അവധി.

## Article Content

**മനാമ : **ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ട്, ഒന്‍പത് (തിങ്കള്‍, ചൊവ്വ) തീയ്യതികളിലായിരിക്കും അവധി.

രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‍ക്ക് അവധി ബാധകമായിരിക്കും. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

**കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി**

**
**

**ദില്ലി : **കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദില്ലിയിലെ യുഎഇ എംബസി. കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്കാണ് എംബസിയുടെ നിര്‍ദേശം.

കനത്ത മഴയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുള്ളതിനാല്‍ യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് ദിവസം വരെ കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ എംബസി പറയുന്നു.

ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ 0097180024 എന്ന നമ്പറിലോ അല്ലെങ്കില്‍ 0097180044444 എന്ന നമ്പറിലോ യുഎഇ എംബസിയെ വിവരമറിയിക്കണമെന്നും തവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59084/ashura-holidays-announced-in-bahrain)