---
title: "വാഹനത്തിൽ അശ്ലീല വാചകങ്ങൾ പ്രദർശിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ"
english_title: "A man was arrested for displaying obscene text on a vehicle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59288/a-man-was-arrested-for-displaying-obscene-text-on-a-vehicle"
published_at: "2022-08-03T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea9b7ddb620_vandi.jpg"
keywords: []
---

# വാഹനത്തിൽ അശ്ലീല വാചകങ്ങൾ പ്രദർശിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ

> **Lead Summary:** **മസ്‍കത്ത്:** ഒമാനില്‍ വാഹനത്തില്‍ സദാചാര വിരുദ്ധമായ വാചകങ്ങള്‍ പതിപ്പിച്ചയാളിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച് റോഡിലൂടെ ഓടിച്ചതിനും ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

## Article Content

**മസ്‍കത്ത്:** ഒമാനില്‍ വാഹനത്തില്‍ സദാചാര വിരുദ്ധമായ വാചകങ്ങള്‍ പതിപ്പിച്ചയാളിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച് റോഡിലൂടെ ഓടിച്ചതിനും ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമോടിച്ച ഡ്രൈവറെ സലാല ഗവര്‍ണറേറ്റ് ട്രാഫിക് പൊലീസ് വിഭാഗം അറസ്റ്റ് ചെയ്യുകയും, വാഹനം കസ്റ്റഡിയിലെടുക്കുയും ചെയ്‍തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.

യാത്രക്കാർക്കായി റോഡുകൾ സുരക്ഷിതമാക്കുന്നതിന് എല്ലാവരും കർശനമായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59288/a-man-was-arrested-for-displaying-obscene-text-on-a-vehicle)