---
title: "നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു"
english_title: "A Malayalee expatriate who was about to go home collapsed and died at work"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59339/a-malayalee-expatriate-who-was-about-to-go-home-collapsed-and-died-at-work"
published_at: "2022-08-04T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb2eafd54e4_Untitled-1.jpg"
keywords: []
---

# നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **റിയാദ് : **നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്.

## Article Content

**റിയാദ് : **നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്.

ഈയാഴ്ച നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു. ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്.

താമസ സ്ഥലത്തു നിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഭാര്യ - ഷീജ, മക്കൾ - സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ - താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ. ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്.

മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

**വാഹനത്തിൽ അശ്ലീല വാചകങ്ങൾ പ്രദർശിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ**

**മസ്‍കത്ത്:** ഒമാനില്‍ വാഹനത്തില്‍ സദാചാര വിരുദ്ധമായ വാചകങ്ങള്‍ പതിപ്പിച്ചയാളിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച് റോഡിലൂടെ ഓടിച്ചതിനും ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമോടിച്ച ഡ്രൈവറെ സലാല ഗവര്‍ണറേറ്റ് ട്രാഫിക് പൊലീസ് വിഭാഗം അറസ്റ്റ് ചെയ്യുകയും, വാഹനം കസ്റ്റഡിയിലെടുക്കുയും ചെയ്‍തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.

യാത്രക്കാർക്കായി റോഡുകൾ സുരക്ഷിതമാക്കുന്നതിന് എല്ലാവരും കർശനമായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.**

**

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59339/a-malayalee-expatriate-who-was-about-to-go-home-collapsed-and-died-at-work)