---
title: "കനത്ത മഴ; നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു"
english_title: "heavy rain; Five people drowned in Najran"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59406/heavy-rain-five-people-drowned-in-najran"
published_at: "2022-08-04T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb6f64b860b_death.jpg"
keywords: []
---

# കനത്ത മഴ; നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു

> **Lead Summary:** **നജ്‌റാന്‍: **കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരില്‍പ്പെടുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്.

## Article Content

**നജ്‌റാന്‍: **കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്‌റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മൂന്നു സഹോദരങ്ങളും മരിച്ചവരില്‍പ്പെടുന്നു. വാദി നജ്‌റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്.

മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. നജ്‌റാനിലെ അല്‍റബ്ഹ ഗ്രാമത്തില്‍ മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ് മൂന്നു സഹോദരങ്ങള്‍ മരിച്ചത്.

അപകടത്തില്‍പ്പെട്ട മൂത്ത സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടു കുട്ടികളും മുങ്ങി മരിക്കുകയായിരുന്നു. വാദി സ്വിഖിയില്‍ ഒരു യുവാവും മുങ്ങി മരിച്ചു.

മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന് വേണ്ടി സിവില്‍ ഡിഫന്‍സിന് കീഴിലെ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

**ഷാർജയിൽ വാഹനാപകടം: രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം**

ദുബൈ : ഷാർജയിലെ സജയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത്​ പുതിയപുര മുഹമ്മദ്​ അർഷദ്​(52), കോഴിക്കോട്​ കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്​(46) എന്നിവരാണ്​ മരിച്ചത്​. ​

ബുധനാഴ്ച രാവിലെ പതിനെന്ന്​ മണിയോടെയാണ്​ അപകടമുണ്ടായത്​. ഇരുവരും സഞ്ചരിച്ച പിക്കപ്പ്​ വാനിന്​ പിന്നിൽ ട്രെയിലർ ഇടിച്ചാണ്​ അപകടം.

ഇരുവരും പുതിയ ജോലിയിലേക്ക്​ മാറുന്നതിന് മുമ്പായി വിസിറ്റ്​ വിസയിലായിരുന്നു. അർഷദിന്‍റെ പിതാവ്​: ഉമ്മർ. മാതാവ്​: റാബി.

ലത്തീഫിന്‍റെ പിതാവ്​: പാറക്കൽ താഴ അബ്​ദുല്ലക്കുട്ടി, മാതാവ്​: സൈനബ. ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ്യ ആശുപത്രി മാർച്ചറിയിലാണുള്ളത്​. അർഷദിന്‍റെ മയ്യിത്ത്​ യു.എ.ഇയിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59406/heavy-rain-five-people-drowned-in-najran)