---
title: "യുഎഇയിൽ 265 പേർക്കുകൂടി കോവിഡ്"
english_title: "covid to 265 more in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/596/covid-to-265-more-in-the-uae"
published_at: "2021-09-30T22:26:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155eca616cc8_corona.jpg"
keywords: []
---

# യുഎഇയിൽ 265 പേർക്കുകൂടി കോവിഡ്

> **Lead Summary:** **അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും 351 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

## Article Content

**അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായും 351 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ടു മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 2097 ആയി. ആകെ രോഗികൾ: 7,35,992. രോഗമുക്തി നേടിയവർ: 7,28,546. ചികിത്സയിലുള്ളവർ: 5,349. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/596/covid-to-265-more-in-the-uae)