ജമ്മു കശ്മീരിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ദുബായ്

ജമ്മു കശ്മീരിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ദുബായ്
Oct 19, 2021 11:33 AM | By Shalu Priya

ദുബായ് : റിയൽ എസ്റ്റേറ്റ് വികസനവും വ്യവസായ പാർക്ക‌് ഉൾപ്പെടെയുള്ള വൻകിട പദ്ധതികളും ലക്ഷ്യമിട്ട് ജമ്മു കശ്മീരിൽ ദുബായ് നിക്ഷേപം നടത്തുന്നു. ഉൽപന്ന വിപണനത്തിനു പുറമേ, ഗതാഗത മേഖലയിലെ പദ്ധതികൾ, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, മെഡിക്കൽ കോളജ്, ഐടി ടവറുകൾ തുടങ്ങിയവയ്ക്കെല്ലാം ധാരണയായിട്ടുണ്ടെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു.

മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണു പദ്ധതി.ദുബായ്ക്കു വേണ്ടി ഡിപി വേൾഡ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം ജമ്മു കശ്മീർ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലും സന്നിഹിതനായിരുന്നു.

ചരക്കുനീക്കം, തുറമുഖ പ്രവർത്തനങ്ങൾ, സ്വതന്ത്ര വ്യാപാര മേഖല എന്നീ രംഗങ്ങളിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര കമ്പനിയാണു ഡിപി വേൾഡ്. ഇന്ത്യയുടെ മറ്റുമേഖലകളുമായും ലോകവുമായും ജമ്മു കശ്മീരിനെ കൂടുതൽ ബന്ധിപ്പിക്കുമെന്നും മേഖലയിലെ എല്ലാ വെല്ലുവിളികളും മനസ്സിലാക്കിക്കൊണ്ടാണു നിക്ഷേപമെന്നും സുൽത്താൻ അഹമ്മദ് പറഞ്ഞു.

കശ്മീരിൽ നിന്ന് ധാരാളം ഉൽപന്നങ്ങൾ ലോകവിപണിയിലേക്ക് എത്തിക്കും. കശ്മീർ പരവതാനികളും പച്ചക്കറി-പഴവർഗങ്ങളും രാജ്യാന്തര നിലവാരത്തിലുള്ളതാണ്.23 മുതൽ ശ്രീനഗർ വിമാനത്താവളം രാജ്യാന്തരവിമാനത്താവളമാകുന്നത് ഇക്കാര്യങ്ങളിൽ സഹായകരമാണെന്നും അഭിപ്രായപ്പെട്ടു. യുഎഇ നിക്ഷേപം കശ്മീരിലെ ജീവിത നിലവാരം ഉയരാൻ സഹായിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു.

Dubai ready for big investment in Jammu and Kashmir

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories