കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കു കുടുംബ വീസ അനുവദിക്കാൻ ശുപാർശ

കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കു കുടുംബ വീസ അനുവദിക്കാൻ ശുപാർശ
Oct 19, 2021 01:29 PM | By Shalu Priya

കുവൈത്ത് സിറ്റി : ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശുപാർശ. താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് ശുപാർശ തയാറാക്കിയത്.

ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാർശ പ്രാബല്യത്തിൽ വരുത്തുക. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാർശകളാണ് തയാറാക്കിയിട്ടുള്ളത്.

തൊഴിൽ വീസ ഭക്ഷ്യ സുരക്ഷ മുൻ‌നിർത്തി കൃഷി, മത്സ്യബന്ധനവും വിതരണവും, കോഴി-കാലി വളർത്തൽ, പാൽ ഉൽപാദനം, ഭക്ഷ്യവസ്തുക്കളും ബേക്കറി ഉൽപന്നങ്ങളും ഉൽപാദിപ്പിക്കലും വിതരണം ചെയ്യലും, ഷോപ്പിങ് സെന്ററുകൾ, റസ്റ്ററന്റുകൾ, ബോട്ട്‌ലിങ് കമ്പനികൾ എന്നിവിടങ്ങളിലേക്ക് വാണിജ്യ സന്ദർശക വീസ, തൊഴിൽ വീസ എന്നിവ നൽകുന്നതിനും ശുപാർശയുണ്ട്.

സ്ഥാപനങ്ങളുടെയും ഇടപാടുകളുടെയും അവസ്ഥ, ജീവനക്കാരുടെ എണ്ണം, കൂടുതൽ ആളുകളുടെ ആ‍വശ്യകത തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും വീസ അനുവദിക്കുക. പൊതു ആരോഗ്യ മേഖല ∙ ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ.

∙ വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും ഭർത്താവിനെയും 16ൽ താഴെ പ്രായമുള്ള മക്കളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ. ഡോക്ടർ, നഴ്സ് അല്ലാത്ത വനിതാ മെഡിക്കൽ ജീവനക്കാർക്ക് ഭർത്താവിനെയും മക്കളെയും കൊണ്ടുവരുന്നതിന് ടൂറിസ്റ്റ് വിസിറ്റ് വീസ. സ്വകാര്യ ആരോഗ്യ മേഖല ∙

ക്ലിനിക്കുകൾ അല്ലാത്ത സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും 16ൽ താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ. ∙ സ്വകാര്യ ആശുപത്രികളിൽ (ക്ലിനിക് അല്ലാത്തവ) ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

Recommendation for issuing family visas to health workers in Kuwait

Next TV

Related Stories
അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

Aug 17, 2022 10:47 PM

അഭിമാനതാരത്തിന്; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി

അഭിമാനതാരത്തിന് ; കെ.പി ഗ്രൂപ്പിൻ്റെ ക്യാഷ് അവാർഡും ഉപഹാരവും...

Read More >>
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
Top Stories