---
title: "സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും"
english_title: "Women will drive high-speed trains in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/60217/women-will-drive-high-speed-trains-in-saudi-arabia"
published_at: "2022-08-07T22:03:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efe9936505b_ladies.jpg"
keywords: []
---

# സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

> **Lead Summary:** **റിയാദ്: **സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി വനിതകള്‍ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോള്‍ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

## Article Content

**റിയാദ്: **സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി വനിതകള്‍ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോള്‍ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലീനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

മുഴുവന്‍ പരീക്ഷകളും പരിശീലനവും ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, ജോലി അപകടങ്ങള്‍, തീപിടിത്തം, ട്രെയിനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്.

**റിയാദ് :** സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു. സൗദിയില്‍ അസീര്‍ മേഖലയിലെ അല്‍ ഹരീദയിലാണ് ഏവിയേഷന്‍ ക്ലബ്ബിന്റെ എച്ച് സെഡ്-എസ്എഎല്‍ എന്ന ചെറുവിമാനം തകര്‍ന്നുവീണത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38ന് അല്‍ ഹുദൈദയിലെ ഏവിയേഷന്‍ ക്ലബ്ബിന്റെ എയര്‍സ്ട്രിപ്പിന് സമീപം കടലില്‍ അപകടമുണ്ടായത്. ഹരീദയിലെ ഏവിയേഷന്‍ ക്ലബ്ബ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തൊട്ടടുത്തുള്ള കടലില്‍ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു.

പൈലറ്റിനെയും കൂടെയുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തി. അവരെ അബഹയിലെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഏവിയേഷന്‍ അന്വേഷണ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/60217/women-will-drive-high-speed-trains-in-saudi-arabia)