---
title: "ഒമാനില്‍ യുവാവ് വാദിയില്‍ മുങ്ങി മരിച്ചു"
english_title: "Young man drowns in wadi in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/60475/young-man-drowns-in-wadi-in-oman"
published_at: "2022-08-09T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1d51401a03_Untitled-1.jpg"
keywords: []
---

# ഒമാനില്‍ യുവാവ് വാദിയില്‍ മുങ്ങി മരിച്ചു

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ സ്വദേശി യുവാവ് വാദിയില്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. വാദിയില്‍ മുങ്ങിയ പൗരനെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ സ്വദേശി യുവാവ് വാദിയില്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. വാദിയില്‍ മുങ്ങിയ പൗരനെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വാദി ദര്‍ബാത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നെന്ന റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

വെള്ളച്ചാട്ടങ്ങളിലും ബീച്ചുകളിലും വാദികളിലും നീന്തരുതെന്ന് അതോറിറ്റി സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/60475/young-man-drowns-in-wadi-in-oman)