യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്

യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്
Aug 10, 2022 08:13 AM | By Susmitha Surendran

ദുബൈ: യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‍തവര്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു.

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

'പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും' ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു.

കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറു കണക്കിന് ആളുകള്‍ക്കാണ് സ്വന്തം താമസ സ്ഥങ്ങള്‍ വിട്ട് താത്കാലിക അഭയ കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറേണ്ടി വന്നത്.

നിരവധിപ്പേര്‍ക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പാസ്‍പോര്‍ട്ടുകളും ഉള്‍പ്പെടെ വിലപ്പെട്ട രേഖകളെല്ലാം പ്രളയത്തില്‍ നഷ്ടമായി. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായും അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

A special camp for those who lost their passports in the flood

Next TV

Related Stories
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

Apr 22, 2024 03:21 PM

#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ...

Read More >>
#rain |കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ

Apr 22, 2024 01:36 PM

#rain |കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ

ഷാര്‍ പൊലീസിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് സാരി അല്‍ ഷംസിയാണ് ഇക്കാര്യം...

Read More >>
Top Stories










News from Regional Network