---
title: "രണ്ടുമാസം മുമ്പ് സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലയച്ചു"
english_title: "The body of an expatriate who died two months ago in Saudi was sent home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61082/the-body-of-an-expatriate-who-died-two-months-ago-in-saudi-was-sent-home"
published_at: "2022-08-11T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f52836b368f_death.jpg"
keywords: []
---

# രണ്ടുമാസം മുമ്പ് സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലയച്ചു

> **Lead Summary:** **റിയാദ്: **രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഹായിലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ലക്‌നോ സ്വദേശി ഇമ്രാന്‍ അലിയുടെ മൃതദേഹമാണ് സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടില്‍ അയച്ചത്.

## Article Content

**റിയാദ്: **രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഹായിലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ലക്‌നോ സ്വദേശി ഇമ്രാന്‍ അലിയുടെ മൃതദേഹമാണ് സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടില്‍ അയച്ചത്.

അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലക്‌നോ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (എസ്.ഡി.പി.ഐ) ലക്‌നോ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61082/the-body-of-an-expatriate-who-died-two-months-ago-in-saudi-was-sent-home)