---
title: "ഒമാനിലെ ബീച്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു"
english_title: "Three members of a family drowned on a beach in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61115/three-members-of-a-family-drowned-on-a-beach-in-oman"
published_at: "2022-08-12T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5be6db36c8_Untitled-1.jpg"
keywords: []
---

# ഒമാനിലെ ബീച്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു.

ഇന്ന് (ഓഗസ്റ്റ് 11) വ്യാഴാഴ്ച വിലായത്ത് ബര്‍ക്കയിലെ അല്‍ സവാദി ബീച്ചിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായതെന്ന് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (സിഡിഎഎ) പ്രസ്താവനയില്‍ പറയുന്നു.

അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും മരിച്ചുവെന്നാണ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അമ്മയെയും മൂന്ന് കുട്ടികളില്‍ ഒരാളെയും രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61115/three-members-of-a-family-drowned-on-a-beach-in-oman)