---
title: "യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു"
english_title: "Expatriate Malayali died in car accident in uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61136/expatriate-malayali-died-in-car-accident-in-uae"
published_at: "2022-08-12T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5e0e8d5df7_death.jpg"
keywords: []
---

# യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീൻ ആണ് മരിച്ചത്.

## Article Content

**അബുദാബി: **യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീൻ ആണ് മരിച്ചത്.

അബുദാബി നാഷണൽ ഓയിൽ കമ്പനി ജീവനക്കാരനായ ഷിഹാബുദ്ദീൻ ജോലി സ്ഥലത്തേക്ക് പോകവെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മരുഭൂമിയിലെ റി​ഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം ഓഫ് റോഡിൽ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മുക്രിയൻ യഹ്‍‍യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ - റൈ​ഹാനത്ത്. മക്കൾ - ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാൻ മുഹമ്മദ് (2).

സഹോദരങ്ങൾ - നാസർ, നദീറ, ബുഷ്റ. ബനിയാസ് സെൻട്രല്‌ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61136/expatriate-malayali-died-in-car-accident-in-uae)