---
title: "ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്"
english_title: "Traveling on top of a car in Oman; Arrested after the video went viral"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61207/traveling-on-top-of-a-car-in-oman-arrested-after-the-video-went-viral"
published_at: "2022-08-12T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f61b1661ddc_arrest.jpg"
keywords: []
---

# ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

ഒരു കാറിന്റെ മുകളിലിരുന്ന് രണ്ട് പേര്‍ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന് പിന്നാലെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ നടപടി.

ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ബോധ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

**

കുവൈത്ത് സിറ്റി: **വിദേശ നിര്‍മിത മദ്യത്തിന്റെ ബോട്ടിലുകള്‍ റീഫില്‍ ചെയ്‍ത് വില്‍പന നടത്തിയിരുന്ന പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. മംഗഫ് ഏരിയയിലായിരുന്നു സംഭവം.

മദ്യം നിറയ്‍ക്കുന്നതിനും ബോട്ടിലുകള്‍ പായ്ക്ക് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച പ്രത്യേക 'ഫാക്ടറി' തന്നെയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്‍തത്.

ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിവിധ തരത്തിലുള്ള വിദേശ നിര്‍മിത മദ്യത്തിന്‍റെ 1400 ബോട്ടിലുകളാണ് ഇയാളില്‍ നിന്ന് റെയ്‍ഡില്‍ പിടിച്ചെടുത്തത്.

ഇവയില്‍ 50 എണ്ണത്തില്‍ മദ്യം നിറച്ചിട്ടുണ്ടായിരുന്നു. മദ്യം നിറച്ച ശേഷം പായ്‍ക്ക് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61207/traveling-on-top-of-a-car-in-oman-arrested-after-the-video-went-viral)