---
title: "ഭിന്നശേഷിയുള്ള കുട്ടിയെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പ്രചരിച്ചു; പ്രവാസി അറസ്റ്റില്‍"
english_title: "The footage of a differently-abled child being beaten was circulated; The expatriate was arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/61261/the-footage-of-a-differently-abled-child-being-beaten-was-circulated-the-expatriate-was-arrested"
published_at: "2022-08-12T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f65c272524c_arrest.jpg"
keywords: []
---

# ഭിന്നശേഷിയുള്ള കുട്ടിയെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പ്രചരിച്ചു; പ്രവാസി അറസ്റ്റില്‍

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിലെ വാദി അല്‍ ദവാസിര്‍ ഗവര്‍ണറേറ്റില്‍ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഈജിപ്ത് സ്വദേശിയാണ് അറസ്റ്റിലായത്.

## Article Content

**റിയാദ്:** സൗദി അറേബ്യയിലെ വാദി അല്‍ ദവാസിര്‍ ഗവര്‍ണറേറ്റില്‍ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഈജിപ്ത് സ്വദേശിയാണ് അറസ്റ്റിലായത്.

കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സെന്റര്‍ പരാതി നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക കേന്ദ്രം അറിയിച്ചു.

കുട്ടിയെ ഉപദ്രവിച്ചയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യാന്‍ സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സഊദ് അല്‍ മുഅജബ് ഉത്തരവിട്ടിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാദി ദവാസിര്‍ പൊലീസ് അറിയിച്ചു.

**

മനാമ: **ബഹ്റൈനില്‍ മദ്യ ലഹരിയില്‍ റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ.

ഗതാഗതം തടസപ്പെടുത്തിയതിന് പുറമെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ബഹ്റൈനിലെ ഗുദൈബിയയിലായിരുന്നു സംഭവം.

ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

30 വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/61261/the-footage-of-a-differently-abled-child-being-beaten-was-circulated-the-expatriate-was-arrested)